Posts

പാതിവഴിയിൽ ഉപേക്ഷിക്കരുത്; ഹോമിയോപ്പതി ചികിത്സ പൂർണ്ണ വിജയത്തിലെത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Image
  കേരള ട്രിപ്പിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആയിരുന്ന സമയത്താണ് ക്ലിനിക്കിൽ നിന്നും ഡോക്ടർ സ്മിതയുടെ ആ മെസ്സേജും ചിത്രവും വരുന്നത്. മൂക്കിനുള്ളിൽ ഫിലിഫോം വാർട്സ് വല്ലാതെ പടർന്ന് ബുദ്ധിമുട്ടിയ ഒരു കൊച്ചുകുട്ടിയുടെ ഏറ്റവും പുതിയ ഫോളോ-അപ്പ് ചിത്രമായിരുന്നു അത്. ഒരു അടയാളം പോലും ബാക്കി വെക്കാതെ കുട്ടിയുടെ മുഖം പൂർണ്ണമായും സുഖപ്പെട്ട ആ ചിത്രം കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. കാരണം, ഈ വിജയത്തിന് പിന്നിൽ ക്ലിനിക്കിലെ ഡോക്ടർമാരുടെ കൃത്യമായ ടീം വർക്കുണ്ടായിരുന്നു. കുട്ടി ആദ്യമായി ക്ലിനിക്കിൽ എത്തുമ്പോൾ ഡോക്ടർ റിമയാണ് DrRima Raj കേസ് പരിശോധിച്ചതും കൃത്യമായ മരുന്ന് നൽകിയതും. ചികിത്സ തുടങ്ങി വെറും രണ്ടാഴ്ച കൊണ്ട് തന്നെ ആ വളർച്ചകളിൽ വലിയ കുറവുണ്ടായി. എന്നാൽ അസുഖം പെട്ടെന്ന് കുറഞ്ഞതോടെ, രോഗം പൂർണ്ണമായി മാറി എന്ന് കരുതി മാതാപിതാക്കൾ ഫോളോ-അപ്പുകൾ വരുത്താതെ മരുന്നുകൾ പെട്ടെന്ന് നിർത്തിക്കളഞ്ഞു. അതോടെ കാര്യങ്ങൾ വീണ്ടും മോശമാവുകയും അരിമ്പാറകൾ പഴയതുപോലെ വേഗത്തിൽ വളരാൻ തുടങ്ങുകയും ചെയ്തു. ഈ അവസ്ഥയിലാണ് അവർ വീണ്ടും ക്ലിനിക്കിൽ എത്തുന്നത്. ആ സമയത്ത് ഡോക്ടർ ഐശ്വര്യയാണ് Aiswarya Jayashankar കേസ് പരിശോധിച...

"കുട്ടി ഒന്നും കഴിക്കുന്നില്ല ഡോക്ടർ..." അമ്മമാരുടെ ഈ സ്ഥിരം പരാതിക്ക് പിന്നിലെ യഥാർത്ഥ കാരണം

Image
 കുഞ്ഞുങ്ങളും അമ്മമാരും ഉള്ളിടത്തോളം കാലം ചർച്ചകൾ അവസാനിക്കാത്ത ഒരു വിഷയമുണ്ട്– "കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലെന്ന പരാതി". കഴിഞ്ഞ ഡോക്ടേഴ്സ് ഡേയിലും ഇതേ വേവലാതിയുമായി ഒരു അമ്മയും നാല് വയസ്സുകാരൻ മകനും എൻ്റെ ക്ലിനിക്കിൽ എത്തിയിരുന്നു. ഒന്നും കഴിക്കുന്നില്ല എന്ന് അമ്മ പറയുമ്പോഴും ആ കുഞ്ഞ് നല്ല മിടുക്കനായി ഇരിക്കുകയായിരുന്നു. കസേരയിലിരുന്ന പാടെ ആ അമ്മയുടെ മുഖത്ത് വലിയൊരു ആകുലതയുണ്ടായിരുന്നു. "കുട്ടി ഒന്നും കഴിക്കുന്നില്ല ഡോക്ടർ, ആകെ ക്ഷീണിച്ചുപോയി..." വേവലാതിയോടെ അവർ പറഞ്ഞു തുടങ്ങി. ആ അമ്മയുടെ സങ്കടങ്ങളും വേവലാതികളും ഞാൻ കസേരയിലേക്ക് അല്പം ചാരിയിരുന്ന് ക്ഷമയോടെ കേട്ടു. അവൻ ഒന്നും കഴിക്കില്ലത്രേ! ദോശ കൊടുത്താൽ കഷ്ടിച്ച് ഒരെണ്ണം കഴിച്ചാലായി, ചോറ് വളരെ കുറച്ചേ കഴിക്കൂ, എപ്പോൾ ഫുഡ് മുന്നിൽ വെച്ചാലും 'വേണ്ട' എന്ന് പറഞ്ഞ് ഓടും... അങ്ങനെ നീളുന്നു ആ അമ്മയുടെ പരാതികൾ. അമ്മ പറഞ്ഞു നിർത്തിയപ്പോൾ ഇനി എൻ്റെ ഊഴമായി. ഞാൻ പതിയെ ആ കുഞ്ഞിൻ്റെ അടുത്തേക്ക് നീങ്ങി അവനോട് സൗഹൃദത്തിൽ ചോദിച്ചു, "മോന് എന്തൊക്കെ കഴിക്കാനാ ഇഷ്ടം?" കുഞ്ഞിൻ്റെ മറുപടി പെട്ടെന്നായിരുന്നു, ബിസ്കറ്റ...

ആരോഗ്യം: ശരീരത്തിൻ്റെയും മനസ്സിൻ്റെയും പെർഫെക്റ്റ് ട്യൂണിംഗ്

Image
 നമ്മുടെ ശരീരത്തെ ഒരു പഴയ അംബാസഡർ കാറായോ ബൈക്കായോ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. വെറുതെ പെട്രോൾ അടിച്ചതുകൊണ്ടോ പുറം തിളക്കമുള്ളതാക്കിയതുകൊണ്ടോ മാത്രം അത് നന്നായി ഓടില്ലല്ലോ? അതിന്റെ എൻജിൻ ട്യൂണിംഗ് കൃത്യമായിരിക്കണം, ഓയിൽ മാറ്റണം, അതിലുപരി അത് ഓടിക്കുന്ന ആളുടെ മനസ്സ് ആ വണ്ടിയുമായി ഒരു താളത്തിലായിരിക്കണം. ആരോഗ്യം എന്ന് പറയുന്നത് കൃത്യം ഇതുതന്നെയാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തൊട്ട് രാത്രി ഉറങ്ങുന്നത് വരെ നമ്മൾ ചെയ്യുന്ന ഓരോ കാര്യവും ഈ 'ട്യൂണിംഗിന്റെ' ഭാഗമാണ്. ഉദാഹരണത്തിന്, ഓഫീസിലെ തിരക്കിനിടയിൽ വിശപ്പില്ലാതെ കഴിക്കുന്ന ഒരു പൊതിച്ചോറിനേക്കാൾ, സമാധാനമായി ഇരുന്ന് ആസ്വദിച്ചു കഴിക്കുന്ന ഒരു കഞ്ഞിയിലായിരിക്കും ഒരുപക്ഷേ കൂടുതൽ ആരോഗ്യം ഒളിഞ്ഞിരിക്കുന്നത്. പല ശാരീരിക ബുദ്ധിമുട്ടുകളും തുടങ്ങുന്നത് നമ്മുടെ ഉള്ളിലെ ആ 'താളം' തെറ്റുമ്പോഴാണ്; വലിയൊരു യാത്ര പോകുമ്പോൾ ബൈക്കിന്റെ ചെയിൻ ലൂസായാൽ ഉണ്ടാകുന്ന ആ ഒരു ചെറിയ അസ്വസ്ഥതയില്ലേ? അത് വണ്ടിയുടെ മൊത്തം ഓട്ടത്തെ ബാധിക്കും. അതുപോലെയാണ് മനസ്സ് അസ്വസ്ഥമാകുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. നമ്മൾ വെറുതെ ലക്ഷണങ്ങളെ മാത്രം ചികിത്സിച്ചു മാറ്റാൻ നോക്കു...

ഹോമിയോപ്പതി നിങ്ങളെ മനസ്സിലാക്കുന്നു

Image
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുമ്പോൾ, നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് മലയാളി ജീവിതത്തിൽ മാനസികാരോഗ്യത്തെക്കുറിച്ച് നാം എങ്ങനെ ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് ഒരൽപ്പം ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. വേഗതയേറിയ ആധുനിക ജീവിതം, തൊഴിൽപരമായ സമ്മർദ്ദങ്ങൾ, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, ബന്ധങ്ങളിലെ വെല്ലുവിളികൾ എന്നിവയെല്ലാം നമ്മുടെ മനസ്സിനെ പലപ്പോഴും കലുഷിതമാക്കാറുണ്ട്. ഈ സമ്മർദ്ദങ്ങൾ വ്യക്തിപരമായ പ്രയാസങ്ങളായി ഒതുങ്ങുമ്പോൾ, പലപ്പോഴും പുറത്തുപറയാനോ ഡോക്ടറെ സമീപിക്കാനോ മലയാളി സമൂഹം മടിക്കുന്നു. ഒരു "ഭ്രാന്തായി" മുദ്രകുത്തപ്പെടുമോ എന്ന ഭയം, അല്ലെങ്കിൽ "മനസ്സിന് സുഖമില്ലാത്തവരായി" കണക്കക്കപ്പെടുമോ എന്ന ആശങ്ക, പലരെയും മാനസികാരോഗ്യ വിദഗ്ദ്ധരെ സമീപിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഈ ചിന്താഗതിക്ക് ഒരു മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ശാരീരിക അസുഖങ്ങൾക്ക് ഡോക്ടറെ കാണുന്നതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ചികിത്സ തേടുന്നത്. ഇത് ഒരു ബലഹീനതയല്ല, മറിച്ച് സ്വയം കരുണ കാണിക്കുകയും സ്വന്തം ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായി...

ഹൃദയം നിറച്ച മറ്റൊരു അനുഭവം

Image
ഇന്ന് രാവിലെ മോളെ സ്കൂൾ ബസ്സിൽ കയറ്റിവിട്ട് പതിവിലും നേരത്തേ ക്ലിനിക്കിൽ എത്തിയപ്പോൾ എന്നെ കാത്തുനിന്നത് രണ്ടാഴ്ച മുൻപ് വന്ന ഒരു അപ്പൂപ്പനാണ്. അന്ന് വരുമ്പോൾ അദ്ദേഹത്തിന് മലദ്വാരത്തിലൂടെ നിർത്താതെ രക്തസ്രാവമായിരുന്നു പ്രശ്നം. ഒരുപാട് മരുന്നുകളും പരിശോധനകളും നടത്തി ഒടുവിൽ കാൻസറാകാം എന്ന നിഗമനത്തിലെത്തിയിരുന്നു. ബയോപ്സി ചെയ്യാൻ തൽക്കാലം അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നത് കൊണ്ടാണ് ഇങ്ങോട്ട് വന്നത്. 'ഇവിടെ നല്ലൊരു ഡോക്ടറുണ്ടെന്ന് ആരോ പറഞ്ഞു കേട്ട് വന്നതാണ്' എന്ന് അദ്ദേഹം പറഞ്ഞു. സംഭവം എൻ്റെ അച്ഛനെപ്പറ്റി (Dr. Peethambaran M S) ആരോ പറഞ്ഞതാണ്. എന്തായാലും വന്നതല്ലേ, ഞാൻ മടക്കി അയയ്‌ക്കേണ്ട എന്ന് കരുതി കാര്യങ്ങൾ വിശദമായി തന്നെ ചോദിച്ചറിഞ്ഞു.  നിർത്താതെ ബ്ലഡ് പോകുന്നുണ്ടായിരുന്നു. എപ്പോഴും അഡൾട്ട് ഡയപ്പർ ഉപയോഗിക്കേണ്ട അവസ്ഥയായിരുന്നു. കാൻസറാണെന്ന് ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞിരുന്നു, പക്ഷേ ഇതുവരെ ബയോപ്സി ചെയ്യാൻ പറ്റിയിട്ടില്ല. മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലും ബ്ലീഡിംഗിന് ഒരു കുറവുമില്ലായിരുന്നു. അങ്ങനെ ഞാൻ മരുന്നൊക്കെ കൊടുത്ത് രണ്ടാഴ്ച കഴിഞ്ഞു വന്നു കാണാൻ പറഞ്ഞ് വിട...

ഗ്യാസ്ട്രിക് അൾസർ

Image
 നമ്മൾ കഴിക്കുന്ന ഭക്ഷണം എങ്ങനെയാണ് ശരീരത്തിന് ഊർജ്ജമായി മാറുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ പ്രക്രിയയെയാണ് ദഹനം എന്ന് പറയുന്നത്. വളരെ ലളിതമെന്ന് തോന്നുമെങ്കിലും, ഈ പ്രക്രിയക്ക് എന്തെങ്കിലും തടസ്സം വരുമ്പോൾ ആമാശയത്തിൽ അൾസർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ദഹനപ്രക്രിയ ശരീരത്തിന് അത്യന്താപേക്ഷിതമാണെങ്കിൽ, അൾസർ പോലുള്ള അവസ്ഥകൾ ദോഷകരമായി ബാധിക്കുന്നു. ഈ രണ്ട് കാര്യങ്ങളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം  നമ്മൾ കഴിക്കുന്ന ഭക്ഷണം വായിലിട്ട് ചവച്ച്, ഉമിനീരുമായി ചേർത്ത് വിഴുങ്ങുമ്പോൾ അത് നേരെ ആമാശയത്തിൽ എത്തുന്നു. അവിടെയാണ് യഥാർത്ഥ കഥ ആരംഭിക്കുന്നത്. ഭക്ഷണത്തെ ദഹിപ്പിക്കാനായി നമ്മുടെ ആമാശയം ഹൈഡ്രോക്ലോറിക് ആസിഡ് (HCl) ഉത്പാദിപ്പിക്കുന്നു. ഈ ആസിഡ് എത്രത്തോളം ശക്തമാണെന്ന് അറിയാമോ? ഒരു ഇരുമ്പ് കഷ്ണം ഇതിൽ ഇട്ടാൽ അത് പോലും ദ്രവിച്ചുപോകും. നമ്മുടെ കയ്യിൽ വീണാൽ പൊള്ളലേൽക്കുന്ന, അത്രയും വീര്യമുള്ള ഒരു രാസവസ്തു. ഇത്രയും അപകടകാരിയായ ഒരു ആസിഡ് ഉള്ളിരുകുമ്പോൾ പോലും, നമ്മുടെ ആമാശയത്തിന് ഒരു പോറൽ പോലും ഏൽക്കാത്തത് എന്തുകൊണ്ടാണ്? ഇവിടെയാണ് പ്രകൃതി ഒരുക്കിയ സംരക്ഷണ സംവിധാനത്തിന്റെ ...

നമ്മുടെ ശ്രദ്ധയെ മോഷ്ടിക്കുന്നതാര്?

ഒരു പുസ്തകം വായിക്കാൻ ഇരിക്കുന്നു... ആദ്യത്തെ രണ്ടു പേജ് കഴിയുമ്പോഴേക്കും കയ്യിലിരിക്കുന്ന ഫോണൊന്ന് നോക്കാൻ മനസ്സ് വെമ്പുന്നു. 'ഒരൊറ്റ മിനിറ്റ്' എന്ന് കരുതി ഫോണെടുത്ത് ഇൻസ്റ്റാഗ്രാം തുറന്നാൽ പിന്നെ മണിക്കൂറുകൾ പോകുന്നത് അറിയില്ല. ഒടുവിൽ തിരികെ പുസ്തകത്തിലേക്ക് വരുമ്പോൾ എവിടെയാണ് നിർത്തിയതെന്നുപോലും ഓർമ്മയുണ്ടാവില്ല. അല്ലെങ്കിൽ, ഒരു സിനിമ കാണാനിരിക്കുന്നു... പത്ത് മിനിറ്റ് കൂടുമ്പോൾ ഫോണിൽ വരുന്ന നോട്ടിഫിക്കേഷൻ നോക്കും, വാട്സ്ആപ്പ് മെസ്സേജുകൾക്ക് മറുപടി കൊടുക്കും. സിനിമയുടെ കഥാഗതി തന്നെ കൈവിട്ടുപോകും. ചെയ്യേണ്ട ജോലികളുടെ ഒരു വലിയ ലിസ്റ്റ് മുന്നിലുണ്ടാകും, പക്ഷെ ഒന്നിലും പൂർണ്ണമായി ശ്രദ്ധിക്കാൻ പറ്റാതെ ദിവസം മുഴുവൻ തീർന്നുപോകുന്നതായി തോന്നിയിട്ടുണ്ടോ? ഇങ്ങനെയൊക്കെ നിങ്ങൾക്കും തോന്നുന്നുണ്ടെങ്കിൽ പേടിക്കേണ്ട, നിങ്ങൾ ഒറ്റയ്ക്കല്ല. ഇന്നത്തെ ലോകത്ത് നമ്മളെല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണിത്. നമ്മുടെ ശ്രദ്ധ (attention span) ഒരു തുമ്പിയെപ്പോലെ ഒരിടത്തും ഉറച്ചുനിൽക്കാതെ പാറിപ്പറന്നു നടക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിനൊരു പരിഹാരമുണ്ടോ? നമുക്ക് നോക്കാം. നമ്മുടെ ശ്രദ...