പാതിവഴിയിൽ ഉപേക്ഷിക്കരുത്; ഹോമിയോപ്പതി ചികിത്സ പൂർണ്ണ വിജയത്തിലെത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ




 കേരള ട്രിപ്പിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആയിരുന്ന സമയത്താണ് ക്ലിനിക്കിൽ നിന്നും ഡോക്ടർ സ്മിതയുടെ ആ മെസ്സേജും ചിത്രവും വരുന്നത്. മൂക്കിനുള്ളിൽ ഫിലിഫോം വാർട്സ് വല്ലാതെ പടർന്ന് ബുദ്ധിമുട്ടിയ ഒരു കൊച്ചുകുട്ടിയുടെ ഏറ്റവും പുതിയ ഫോളോ-അപ്പ് ചിത്രമായിരുന്നു അത്. ഒരു അടയാളം പോലും ബാക്കി വെക്കാതെ കുട്ടിയുടെ മുഖം പൂർണ്ണമായും സുഖപ്പെട്ട ആ ചിത്രം കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. കാരണം, ഈ വിജയത്തിന് പിന്നിൽ ക്ലിനിക്കിലെ ഡോക്ടർമാരുടെ കൃത്യമായ ടീം വർക്കുണ്ടായിരുന്നു.

കുട്ടി ആദ്യമായി ക്ലിനിക്കിൽ എത്തുമ്പോൾ ഡോക്ടർ റിമയാണ് DrRima Raj കേസ് പരിശോധിച്ചതും കൃത്യമായ മരുന്ന് നൽകിയതും. ചികിത്സ തുടങ്ങി വെറും രണ്ടാഴ്ച കൊണ്ട് തന്നെ ആ വളർച്ചകളിൽ വലിയ കുറവുണ്ടായി. എന്നാൽ അസുഖം പെട്ടെന്ന് കുറഞ്ഞതോടെ, രോഗം പൂർണ്ണമായി മാറി എന്ന് കരുതി മാതാപിതാക്കൾ ഫോളോ-അപ്പുകൾ വരുത്താതെ മരുന്നുകൾ പെട്ടെന്ന് നിർത്തിക്കളഞ്ഞു.
അതോടെ കാര്യങ്ങൾ വീണ്ടും മോശമാവുകയും അരിമ്പാറകൾ പഴയതുപോലെ വേഗത്തിൽ വളരാൻ തുടങ്ങുകയും ചെയ്തു. ഈ അവസ്ഥയിലാണ് അവർ വീണ്ടും ക്ലിനിക്കിൽ എത്തുന്നത്. ആ സമയത്ത് ഡോക്ടർ ഐശ്വര്യയാണ് Aiswarya Jayashankar കേസ് പരിശോധിച്ചതും, ലക്ഷണങ്ങൾ കുറഞ്ഞാലും ഉള്ളിലുള്ള രോഗകാരണം മാറുന്നത് വരെ ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കരുത് എന്ന് കൃത്യമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തതും. പിന്നീട് ഡോക്ടർ സ്മിതയുടെ Smitha Kini മേൽനോട്ടത്തിൽ കൃത്യമായ ഫോളോ-അപ്പുകളിലൂടെ ചികിത്സ മുന്നോട്ട് കൊണ്ടുപോയതിന്റെ ഫലമാണ് ഈ ചിത്രത്തിൽ കണ്ടത്.
രോഗലക്ഷണങ്ങൾ കുറയുമ്പോഴേക്കും സ്വയം മരുന്ന് നിർത്തുന്ന പ്രവണത പലരിലും കാണാറുണ്ട്. എന്നാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കോഴ്സ് പൂർത്തിയാക്കുന്നതും കൃത്യമായി ഫോളോ-അപ്പ് ചെയ്യുന്നതുമാണ് രോഗം പൂർണ്ണമായി മാറാനും അത് വീണ്ടും വരാതിരിക്കാനും ഏറ്റവും പ്രധാനം

Comments

Popular posts from this blog

വെള്ളപ്പാണ്ട്: ഭയക്കേണ്ട, അറിയേണ്ട യാഥാർത്ഥ്യങ്ങൾ

നമ്മുടെ ശ്രദ്ധയെ മോഷ്ടിക്കുന്നതാര്?

ഹൃദയം നിറച്ച മറ്റൊരു അനുഭവം