Posts

Showing posts from July, 2026

പാതിവഴിയിൽ ഉപേക്ഷിക്കരുത്; ഹോമിയോപ്പതി ചികിത്സ പൂർണ്ണ വിജയത്തിലെത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Image
  കേരള ട്രിപ്പിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആയിരുന്ന സമയത്താണ് ക്ലിനിക്കിൽ നിന്നും ഡോക്ടർ സ്മിതയുടെ ആ മെസ്സേജും ചിത്രവും വരുന്നത്. മൂക്കിനുള്ളിൽ ഫിലിഫോം വാർട്സ് വല്ലാതെ പടർന്ന് ബുദ്ധിമുട്ടിയ ഒരു കൊച്ചുകുട്ടിയുടെ ഏറ്റവും പുതിയ ഫോളോ-അപ്പ് ചിത്രമായിരുന്നു അത്. ഒരു അടയാളം പോലും ബാക്കി വെക്കാതെ കുട്ടിയുടെ മുഖം പൂർണ്ണമായും സുഖപ്പെട്ട ആ ചിത്രം കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. കാരണം, ഈ വിജയത്തിന് പിന്നിൽ ക്ലിനിക്കിലെ ഡോക്ടർമാരുടെ കൃത്യമായ ടീം വർക്കുണ്ടായിരുന്നു. കുട്ടി ആദ്യമായി ക്ലിനിക്കിൽ എത്തുമ്പോൾ ഡോക്ടർ റിമയാണ് DrRima Raj കേസ് പരിശോധിച്ചതും കൃത്യമായ മരുന്ന് നൽകിയതും. ചികിത്സ തുടങ്ങി വെറും രണ്ടാഴ്ച കൊണ്ട് തന്നെ ആ വളർച്ചകളിൽ വലിയ കുറവുണ്ടായി. എന്നാൽ അസുഖം പെട്ടെന്ന് കുറഞ്ഞതോടെ, രോഗം പൂർണ്ണമായി മാറി എന്ന് കരുതി മാതാപിതാക്കൾ ഫോളോ-അപ്പുകൾ വരുത്താതെ മരുന്നുകൾ പെട്ടെന്ന് നിർത്തിക്കളഞ്ഞു. അതോടെ കാര്യങ്ങൾ വീണ്ടും മോശമാവുകയും അരിമ്പാറകൾ പഴയതുപോലെ വേഗത്തിൽ വളരാൻ തുടങ്ങുകയും ചെയ്തു. ഈ അവസ്ഥയിലാണ് അവർ വീണ്ടും ക്ലിനിക്കിൽ എത്തുന്നത്. ആ സമയത്ത് ഡോക്ടർ ഐശ്വര്യയാണ് Aiswarya Jayashankar കേസ് പരിശോധിച...

"കുട്ടി ഒന്നും കഴിക്കുന്നില്ല ഡോക്ടർ..." അമ്മമാരുടെ ഈ സ്ഥിരം പരാതിക്ക് പിന്നിലെ യഥാർത്ഥ കാരണം

Image
 കുഞ്ഞുങ്ങളും അമ്മമാരും ഉള്ളിടത്തോളം കാലം ചർച്ചകൾ അവസാനിക്കാത്ത ഒരു വിഷയമുണ്ട്– "കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലെന്ന പരാതി". കഴിഞ്ഞ ഡോക്ടേഴ്സ് ഡേയിലും ഇതേ വേവലാതിയുമായി ഒരു അമ്മയും നാല് വയസ്സുകാരൻ മകനും എൻ്റെ ക്ലിനിക്കിൽ എത്തിയിരുന്നു. ഒന്നും കഴിക്കുന്നില്ല എന്ന് അമ്മ പറയുമ്പോഴും ആ കുഞ്ഞ് നല്ല മിടുക്കനായി ഇരിക്കുകയായിരുന്നു. കസേരയിലിരുന്ന പാടെ ആ അമ്മയുടെ മുഖത്ത് വലിയൊരു ആകുലതയുണ്ടായിരുന്നു. "കുട്ടി ഒന്നും കഴിക്കുന്നില്ല ഡോക്ടർ, ആകെ ക്ഷീണിച്ചുപോയി..." വേവലാതിയോടെ അവർ പറഞ്ഞു തുടങ്ങി. ആ അമ്മയുടെ സങ്കടങ്ങളും വേവലാതികളും ഞാൻ കസേരയിലേക്ക് അല്പം ചാരിയിരുന്ന് ക്ഷമയോടെ കേട്ടു. അവൻ ഒന്നും കഴിക്കില്ലത്രേ! ദോശ കൊടുത്താൽ കഷ്ടിച്ച് ഒരെണ്ണം കഴിച്ചാലായി, ചോറ് വളരെ കുറച്ചേ കഴിക്കൂ, എപ്പോൾ ഫുഡ് മുന്നിൽ വെച്ചാലും 'വേണ്ട' എന്ന് പറഞ്ഞ് ഓടും... അങ്ങനെ നീളുന്നു ആ അമ്മയുടെ പരാതികൾ. അമ്മ പറഞ്ഞു നിർത്തിയപ്പോൾ ഇനി എൻ്റെ ഊഴമായി. ഞാൻ പതിയെ ആ കുഞ്ഞിൻ്റെ അടുത്തേക്ക് നീങ്ങി അവനോട് സൗഹൃദത്തിൽ ചോദിച്ചു, "മോന് എന്തൊക്കെ കഴിക്കാനാ ഇഷ്ടം?" കുഞ്ഞിൻ്റെ മറുപടി പെട്ടെന്നായിരുന്നു, ബിസ്കറ്റ...