പരീക്ഷപ്പേടി ഒരു വില്ലനല്ല, വരുതിയിലാക്കാം! കാരണങ്ങളും പരിഹാരങ്ങളും
പരീക്ഷക്കാലം അടുത്തെത്തുമ്പോൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഒരുപോലെ മാനസിക സമ്മർദ്ദം വർദ്ധിക്കുന്നത് സാധാരണമാണ്. പഠിച്ചതൊക്കെ ഓർമ്മയുണ്ടാകുമോ, നല്ല മാർക്ക് നേടാനാകുമോ, മറ്റുള്ളവരെക്കാൾ പിന്നിലാകുമോ എന്നിങ്ങനെയുള്ള ചിന്തകൾ പലപ്പോഴും കുട്ടികളെ കടുത്ത ഉത്കണ്ഠയിലേക്ക് തള്ളിവിടാറുണ്ട്. ഇതാണ് 'പരീക്ഷപ്പേടി' അഥവാ 'Exam Anxiety'. ഇതൊരു സാധാരണ വൈകാരിക പ്രതികരണം മാത്രമാണ്. എന്നാൽ, ഇത് നിയന്ത്രണാതീതമാകുമ്പോൾ കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും പരീക്ഷയിലെ പ്രകടനത്തെയും അത് ദോഷകരമായി ബാധിക്കും. പരീക്ഷപ്പേടിയുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് ശരിയായ മാർഗ്ഗങ്ങളിലൂടെ അതിനെ എങ്ങനെ നേരിടാമെന്ന് നോക്കാം.
എന്തുകൊണ്ട് പരീക്ഷപ്പേടി ഉണ്ടാകുന്നു? (കാരണങ്ങൾ)
പരാജയപ്പെടുമോ എന്ന ഭയം: മോശം മാർക്ക് ലഭിച്ചാൽ എന്തു സംഭവിക്കും എന്ന ചിന്തയാണ് പ്രധാന വില്ലൻ. ഇത് പലപ്പോഴും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉയർന്ന പ്രതീക്ഷകളിൽ നിന്നാണ് ഉണ്ടാകുന്നത്.
മതിയായ തയ്യാറെടുപ്പില്ലായ്മ: കൃത്യമായി പഠിച്ചു തീർക്കാത്തതും, പഠിച്ച കാര്യങ്ങളിൽ വ്യക്തതയില്ലാത്തതും ആത്മവിശ്വാസം കുറയ്ക്കുകയും പേടി കൂട്ടുകയും ചെയ്യും.
മറ്റുള്ളവരുമായുള്ള താരതമ്യം: സഹപാഠികളുമായോ ബന്ധുക്കളിലെ മറ്റു കുട്ടികളുമായോ മാതാപിതാക്കൾ നടത്തുന്ന താരതമ്യം കുട്ടികളിൽ കടുത്ത സമ്മർദ്ദമുണ്ടാക്കും.
ഉയർന്ന പ്രതീക്ഷകൾ: തനിക്കു നേടാൻ കഴിയുന്നതിലും അപ്പുറത്തുള്ള ലക്ഷ്യങ്ങൾ സ്വയം സ്ഥാപിക്കുകയോ, മാതാപിതാക്കൾ അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നത് ഉത്കണ്ഠയ്ക്ക് കാരണമാകും.
മുൻകാലങ്ങളിലെ മോശം അനുഭവം: മുൻപത്തെ പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ വന്നത് വീണ്ടും അതേ സാഹചര്യം നേരിടുമ്പോൾ ഭയം വർദ്ധിപ്പിക്കും.
പരീക്ഷപ്പേടിയുടെ ലക്ഷണങ്ങൾ
ഇവയെ ശാരീരികം, മാനസികം, പെരുമാറ്റപരം എന്നിങ്ങനെ മൂന്നായി തിരിക്കാം:
ശാരീരിക ലക്ഷണങ്ങൾ (Physical Symptoms):
തലവേദന, വയറുവേദന, ഓക്കാനം
ഹൃദയമിടിപ്പ് കൂടുക
കൈകാലുകൾ വിറയ്ക്കുക, വിയർക്കുക
ഉറക്കക്കുറവ് അല്ലെങ്കിൽ അമിതമായ ഉറക്കം
വിശപ്പില്ലായ്മ
മാനസിക/വൈകാരിക ലക്ഷണങ്ങൾ (Emotional/Mental Symptoms):
തുടർച്ചയായ ഉത്കണ്ഠയും ഭയവും
ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
പെട്ടെന്ന് ദേഷ്യം വരിക, സങ്കടം തോന്നുക
പഠിച്ച കാര്യങ്ങൾ മറന്നുപോകുന്നു എന്ന തോന്നൽ (Mental Block)
നിസ്സഹായതാബോധം
പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ (Behavioral Symptoms):
പഠനം നീട്ടിവെക്കുക (Procrastination)
പരീക്ഷയെക്കുറിച്ച് സംസാരിക്കാൻ മടിക്കുക
കൂട്ടുകാരിൽ നിന്നും മറ്റും ഒറ്റപ്പെട്ട് ഇരിക്കാൻ ശ്രമിക്കുക
ചെറിയ കാര്യങ്ങൾക്കു പോലും അസ്വസ്ഥരാകുക
ഹോമിയോപ്പതിയുടെ പങ്ക്
മാനസികമായ ലക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ചികിത്സാ ശാസ്ത്രമാണ് ഹോമിയോപ്പതി. പരീക്ഷപ്പേടി പോലെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഹോമിയോപ്പതിയിൽ വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഓരോ കുട്ടിയുടെയും ശാരീരികവും മാനസികവുമായ പ്രത്യേകതകൾ, ഭയത്തിന്റെ യഥാർത്ഥ കാരണം, ലക്ഷണങ്ങളുടെ തീവ്രത എന്നിവയെല്ലാം പരിഗണിച്ച് വ്യക്തിഗതമായ ചികിത്സയാണ് ഹോമിയോപ്പതി നൽകുന്നത്.
പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ഭയം, എല്ലാം മറന്നുപോകുമോ എന്ന ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഓരോ വ്യക്തിക്കും അനുയോജ്യമായ മരുന്നുകൾ നൽകുന്നതിലൂടെ പാർശ്വഫലങ്ങളില്ലാതെ തന്നെ പരീക്ഷപ്പേടിയെ നിയന്ത്രിക്കാൻ സാധിക്കും

Comments
Post a Comment